അനുയായികള്‍

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഞാനെത്ര ഭാഗ്യവാന്‍...!!

ഞാനെത്ര ഭാഗ്യവാന്‍...!!
***********************

വേദനകളുടെ

വിളനിലമായിരുന്നു
എന്റെ ഭൂതകാലം
ഒരിറ്റു സ്വാന്തനം  ...
അതെന്റെ
പ്രതീക്ഷയായിരുന്നു,
ആവേശമായിരുന്നു.
പക്ഷെ
പൂവണിയുമെന്ന വിശ്വാസം
എനിക്കുണ്ടായിരുന്നില്ല.
എങ്കിലും..
 ഞാന്‍ അതിനെ 
താലോലിച്ചു .
ഉള്ളിന്റെ ഉള്ളില്‍....
ആരോരുമറിയാതെ...
ഒടുവില്‍ നീ വന്നു
ഉദയ താരകം പോല്‍  ....
അരുണ പ്രഭാ  പൂരിതയായ്
എന്റെ മനസ്സ് 

ഒരു താമരപ്പൂവായി വിടര്‍ന്നു 
ആഹ്ലാദോന്മത്തനായ് 
ഞാന്‍ പാടി...
ഹാ...ഞാനെത്ര ഭാഗ്യവാന്‍

17 അഭിപ്രായങ്ങൾ:

  1. പുതുമുഖമെന്ന നിലയില്‍ കുഴപ്പമില്ല. എന്‍കിലും കവിതയെ ഗൌരവമായി സമീപിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നുവെങ്കില്‍ അല്പം കൂടി മെച്ചപെടുത്താന്‍ പരിശ്രമിയ്ക്കണം.
    എല്ലാ ആശംസകളും.. ഈ വേര്‍ഡ് വെരിഫിക്കേഷനൊക്കെ ദൂരെ കളയൂ.. അതൊക്കെ വച്ചാല്‍ ആരും കമന്റിടാന്‍ മെനക്കെടില്ല കേട്ടോ..:-))

    മറുപടിഇല്ലാതാക്കൂ
  2. എനികിഷ്ട്ടമായി, ലളിതമായി പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  3. വന്നതില്‍ സന്തോഷം...നല്ലവാക്കുകള്‍ക്കും നന്ദി. കവിതയില്‍ കുറച്ചു കൂടി മുഴുകണം എന്നുണ്ട്....ശ്രമിച്ചു നോക്കട്ടെ വിജയിക്കുമോ എന്നറിയില്ല.

    മറുപടിഇല്ലാതാക്കൂ
  4. കവിതയെക്കാളും കഥയില്‍ വിജയിക്കുമെന്ന് തോന്നുന്നു...പരീക്ഷിച്ചു നോക്കിക്കൂടെ...നല്ലൊരു എഴുത്തുകാരന്‍ ആവട്ടെ എന്നാശംസിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ഇവിടെത്തെ ആദ്യകമാന്റുകാരൻ പരഞ്ഞത് പോലെ കഥയാണങ്കിലും കവിതയാണങ്കിലും നിങ്ങളുടെ മനസിന്റെ ഗൌരവതരമായ ഒരു ഇരുത്തം അതിൽ വേണം .താങ്കൾതന്നെ താങ്കളുടെ വിമർശകൻ ആകണം

    മറുപടിഇല്ലാതാക്കൂ
  6. ഇതു കവിത തന്നെ.അക്ഷരം പ്രതി.
    എഴുതി കഴിഞ്ഞുള്ള എഡിറ്റിംഗ് അനിവാര്യം.
    എന്റെ ഭൂതകാലം ആദ്യ വരിയാകണമായിരുന്നു
    പക്ഷേക്കു പകരം 'അതു' എന്നതായിരുന്നു ഉചിതം
    ഉദയതാരകമായി
    താമരപൂ വിടര്‍ന്നു
    ഹര്‍ഷോന്മാദം ഞാന്‍ പാടി

    മറുപടിഇല്ലാതാക്കൂ
  7. കവിത മെച്ചം ഒന്നും പറയാനില്ല ...അവതരണം കുറച്ചു കൂടി നന്നകിയാല്‍ വിഷയത്തില്‍ ഇല്ല എങ്കിലും അവതരണത്തില്‍ എങ്കിലും നന്നാവും
    ഒന്ന് കൂടി കാച്ചി കുരുക്കി എടുത്താല്‍ .............

    മറുപടിഇല്ലാതാക്കൂ
  8. നല്ല ഭാഷ ..... എഴുതിക്കോണ്ടേയിരിക്കൂ...... ആശംസകൾ ........

    മറുപടിഇല്ലാതാക്കൂ
  9. ആശംസകള്‍. ഇനിയും എഴുതുക ഒരുപാട്

    മറുപടിഇല്ലാതാക്കൂ