അനുയായികള്‍

2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച

ഉന്നത മർദ്ദം


ഉയർ ന്നു പോകുന്ന
മർദ്ദമാപിനി
കണ്ട്
വാക്കുകൾ
പിടിവിട്ടോടി .
എവിടെയോ
ചില
അക്ഷരത്തെറ്റുകൾ.
മാറ്റങ്ങൾ 
ഇങ്ങനെയും ...
ശിവ ...!ശിവ....!!

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

പുസ്തകപ്രകാശനം

പുസ്തകപ്രകാശനം

 'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം
സീ എൽ എസ് ബുക്സ്  തളിപ്പറമ്പ് പ്രസിദ്ധീകരിച്ച ഗിരിജാ നവനീതകൃഷ്ണ ന്റെ 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന കവിതാസമാഹാരം ആലുവ ഇംഗ്ളീഷ് ലാൻഗ്വേജ്  ഇൻസ്റ്റിട്ട്യുട്ടിൽ വച്ച് 4-8-2014 ന്

 

 മഹാത്മാ ഗാന്ധി  യൂനിവെഴ്സിറ്റി മുൻ വൈസ് ചാൻസലർ ശ്രീ സിറിയക് ജോണ്‍, ഷാർജാ എമിറേറ്റ്സ്  നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ.രവി തോമസിന് നൽകി പ്രകാശനം ചെയ്തു.


ഡോ. അജു കെ നാരായണൻ (മലയാളം  ഡിപ്പാർട്ട്മെന്റ് ,യൂ സി കോളേജ്, ആലുവ )  ബുക്ക് റിവ്യു നടത്തി


ഡോ.സാബു ഡി മാത്യു (മലയാളം ഡിപ്പാർട്ട്മെന്റ് ,സെന്റ്‌ തോമസ്‌ കോളേജ് ,പാല )പ്രസ്തുത സമാഹാരത്തിലെ കവിതകൾ മനോഹരമായി പാരായണം ചെയ്തു.
ശ്രീ കെ പി  ഉണ്ണികൃഷ്ണൻ, ശ്രീ ബരേറ്റോ , യൂ സി കോളേജ് മുൻ പ്രിൻസിപ്പാൾ ശ്രീ ഏ എം ചാക്കോ തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങിനു ചാരുതയേറ്റി. നിറഞ്ഞ സദസ്സിനു ഹൃദ്യമായ ഒരനുഭവമായിരുന്നു ഈ പുസ്തകപ്രകാശനച്ചടങ്ങ്‌.