പുതിയൊരു സൌധം
പടുത്തുയര്ത്താനായിരുന്നു
ഞാന്‍ ശ്രമിച്ചത്
അതിനായി
മനസ്സിന്റെ വാതായനങ്ങളില്‍
കാലങ്ങളായി വളര്‍ന്ന
കനത്ത ചിലന്തി വല
ഞാന്‍ അറുത്തെടുത്തു.
ചിതറിത്തെറിച്ച സ്വപ്നച്ചില്ലുകള്‍
ഞാന്‍ പെറുക്കിക്കൂട്ടി.
എല്ലാം ,പക്ഷെ
വൃഥാവിലെന്നു വിശ്വസിക്കാന്‍
എനിക്ക്
കഴിഞ്ഞില്ല.
ഒരിക്കലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ