അനുയായികള്‍

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

പ്രതീക്ഷ



വരും
എന്നെങ്കിലും
നീ വരും.
വരാതിരിക്കാന്‍
നിനക്ക് ആവില്ല.
എന്നില്‍  നിത്യം ജ്വലിച്ച
പ്രതീക്ഷ.
നിന്നെക്കുറിച്ചുള്ള 
സ്വപ്നങ്ങളുടെ
ദുരൂഹതയിലും
എന്റെ വഴിത്താരകളില്‍
മയങ്ങി വീണ
ഭൂതകാലത്തിന്റെ 
നിശ്ചലതയിലും
കടിഞ്ഞാണ്‍
അറ്റ അശ്വത്തിന്റെ
വേഗതയോടെ
ഒരു ശോകഗാനത്തിന്റെ
വികാര സാന്ദ്രമായ  
താളാത്മകതയോടെ 
ഞാന്‍  നിന്നെ
തേടുകയായിരുന്നു.
അതെ    ....ഇപ്പോഴും .
വരാതിരിക്കാന്‍
നിനക്കാവില്ല.....
വരും,
വരും.

7 അഭിപ്രായങ്ങൾ:

  1. വന്നു വരാതിരിക്കാന്‍ കഴിയുന്നില്ല..
    കാരണം,നിയെന്നെ തേടുകയായിരുന്നില്ലേ ?

    മറുപടിഇല്ലാതാക്കൂ
  2. ഹോ...ഒടുവില്‍ നീ വന്നല്ലോ ...സന്തോഷമായി.

    മറുപടിഇല്ലാതാക്കൂ
  3. ശരിയാണ്, വരാതിരിക്കാന്‍ കഴിഞ്ഞില്ല...

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പോഴാണ് കണ്ടത്, പുസ്തകവിവരങ്ങൾ ഇവിടെയുണ്ടെന്നും - വന്നാൽ ചിലതൊക്കെ അറിയാമെന്നും. ഇനി ഇവിടെയും ഒന്നു കൂടാം. പിന്നെ കവിത, ഇത് വാചകങ്ങളായി നീട്ടിയെഴുതിയാൽ ഗദ്യമായി, എണ്ണവും വരിയുമൊപ്പിച്ചാൽ ഗദ്യകവിതയും. കാത്തിരിപ്പിനായുള്ള മനോഗതം നല്ലതായിട്ടുണ്ട്. ലീല എം.സി.യുടെ ‘നിനവുകളി’ലെ ‘മറക്കില്ലൊരിക്കലും’ എന്ന കവിതയുടെ ബാക്കിയാണല്ലോ ഈ വരികൾ? ജീവിതത്തിലെപ്പോലെ, ഈ എഴുത്തിലും നിങ്ങൾക്ക് വല്ല അഡ്ജസ്റ്റുമുണ്ടോ സാറേ? അങ്ങനെയെങ്കിൽ, ഇനി അവിടത്തേതിന്റെ ശേഷം കാണാൻ നേരേയിങ്ങോട്ടു വന്നേക്കാം. നമ്മുടെ ചുറ്റിലും കാണുന്ന ഒരു വിഷയമെടുത്ത് രസാവഹമായി ഒന്നുകൂടി കാച്ചിവിട്ടോളൂ, ഇതുപോലെതന്നെ അതും നല്ലതാവും. അഭിനന്ദനങ്ങൾ..... .

    മറുപടിഇല്ലാതാക്കൂ
  5. ഞങ്ങള്‍ പരസ്പര പൂരകങ്ങളാണ്‌ സുഹൃത്തേ ......ഇതിന്റെ പ്രതികരണം അറിഞ്ഞിട്ടു തുടരാം എന്നാണ് കരുതിയത്.
    വലിയ എഴുത്തുകാരന്‍ ഒന്നും അല്ല .കടന്നു പോന്ന കാലത്തിന്റെ ഓര്‍മ്മ പുസ്തകത്തില്‍ നിന്നും ഏതാനും കുറിപ്പുകള്‍...
    വന്നത് ഊര്‍ജമായി....ഇടയ്ക്ക് വരിക ....നന്ദി എല്ലാവര്ക്കും.

    മറുപടിഇല്ലാതാക്കൂ
  6. വരും.
    വരാതിരിക്കാന്‍
    നിനക്ക് ആവില്ല

    മറുപടിഇല്ലാതാക്കൂ
  7. വരും വന്നു കീഴടക്കും, പിന്നെ എന്നും കൂട്ടിരിക്കും എങ്ങനെ വരാതിരിക്കും,. നീ കാത്തിരീക്കില്ലെ? ഇപ്പൊഴാണു പ്രേമം മനസിൽ അങ്കുരിച്ചതു അല്ലെ! കഷ്ട കാലം.. പക്ഷെ നല്ല ഭാഷ ട്ടൊ!

    മറുപടിഇല്ലാതാക്കൂ