അനുയായികള്‍

2010, നവംബർ 30, ചൊവ്വാഴ്ച

നിരാശ

നിരാശ 

ഉണ്ണിമാങ്ങകള്‍ ഞെട്ടറ്റു വീണ ഇടവഴികളില്‍ ,
രാത്രിയുടെ ഇരുട്ട് പതയുന്ന നദിക്കരയില്‍ 
എന്റെ ദിനരാത്രങ്ങള്‍ 
എനിക്കെന്നോ നഷ്ടപ്പെട്ടു.
ചിങ്ങക്കാറ്റില്‍  
ഇടറി വീണ 
കരിയിലകളായി 
മോഹങ്ങള്‍ മനസ്സില്‍ 
കുന്നുകൂടിയപ്പോഴും 
ആകാശത്തിലും 
ആകാശ നീലിമ ഇളകിപ്പരന്ന
ജല ബിന്ദുക്കളിലും  
അനു നിമിഷം കണ്ടിരുന്നത് 
നിന്റെ മുഖം മാത്രം .
പക്ഷെ നീ ഒന്നും അറിഞ്ഞില്ല .
ഒന്നും...
ഒന്നും...

13 അഭിപ്രായങ്ങൾ:

 1. ബുലോകത്തെക്ക് സ്വാഗതം .നന്നായി വരട്ടെ .ആദ്യത്തെ
  ആശംസ എന്‍റെ ലോകത്ത് നിന്നും .നിരാശ കവിതയില്‍
  മാത്രം ഒതുങ്ങട്ടെ..ഹ..ഹ..

  മറുപടിഇല്ലാതാക്കൂ
 2. "എന്റെ ദിനരാത്രങ്ങള്‍
  എനിക്കെന്നോ നഷ്ടപ്പെട്ടു"

  ഈ നഷ്ടബോധം നമുക്കെല്ലാം പൊതുവായതല്ലേ :) കവിത നന്നാ‍യിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 3. അതങ്ങനെയാണ് .. സ്നേഹമയമായ ചിത്രം എപ്പൊഴും കണ്‍കളില്‍ നിറയുമ്പൊഴും ..
  വിരഹത്തിന്റേ വേവ് മനസ്സില്‍ നൊവ് പടര്‍തുമ്പൊഴും,,, അറിയേണ്ടവര്‍ അതറിയില്ല ..

  സ്വഭാവികം ..

  എഴുതുക വീണ്ടും .. മനസ്സിലേ എല്ലാ ഭാവങ്ങളും കരങ്ങളിലൂടേ അക്ഷരങ്ങളാക്കുക .. ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 4. ചന്ദേട്ടാ, ബൂലോകത്തേയ്ക്ക് സ്വാഗതം
  സജീവമായി ഇവിടെയുണ്ടാവണം വായിക്കാന്‍ ഞങ്ങളുണ്ട്..
  കവിത നന്നായി..

  മറുപടിഇല്ലാതാക്കൂ
 5. Dearest Daddy,
  “Every man has his secret sorrows which the world knows not; and often times we call a man cold when he is only sad.”

  Awesome work Daddy..
  I really liked the way you put each line.

  I want you to write more and more about your untold lines...

  Love Molu

  മറുപടിഇല്ലാതാക്കൂ
 6. എന്തിര് നിരആശകള് !!!
  വെട്ടിനിരത്തണം നിരകളെ നിരായായി നിര്‍ത്തി :)
  ചിത്രകാരന്റെ ആശ ആശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 7. Chila Vedanakal sukhamullathaaanu..... chila niraashakalum... ennenikku thonnunnu...
  poomukhathekku vannathil santhosham.

  മറുപടിഇല്ലാതാക്കൂ
 8. ബുലോകത്തെക്ക് സ്വാഗതം ...മനസ്സിലെ സന്തോഷവും,സങ്കടവും,നിരാശയും എല്ലാം
  എഴുതി തീര്‍ക്കൂ..അപ്പൊ എല്ലാം മാറും..
  ഇനിയും..ഇനിയും എഴുതുവാന്‍ കഴിയട്ടെ..
  നല്ല നല്ല കവിതകള്‍ പിറവി എടുക്കട്ടെ..
  എല്ലാം നല്ലതിനാകട്ടെ..എല്ലാവിധ ആശംസകളും
  നേരുന്നു..

  മറുപടിഇല്ലാതാക്കൂ
 9. നന്നായിരിക്കുന്നു....!
  സ്വാഗതം............

  മറുപടിഇല്ലാതാക്കൂ