അനുയായികള്‍

2011, മാർച്ച് 29, ചൊവ്വാഴ്ച

പുസ്തകപ്രകാശനം .

തളിപ്പറ മ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ധന്യ മഹേന്ദ്രന്റെ വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം,27 .03.2011 നു 10 മണിക്ക് മുളം തുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജില്‍  പ്രിന്‍സിപ്പാള്‍   തോമസ്‌ സാറിന്റെ  അധ്യക്ഷതയില്‍   ചേര്‍ന്ന ചടങ്ങില്‍ വച്ച്    ധന്യയുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായ   സരോജിനി  ടീച്ചര്‍ക്ക്‌ ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വഹിച്ചു.
ചടങ്ങ് ഉദ്ഘാടനം   ചെയ്തത് മുളംതുരുത്തി പഞ്ചായത്ത്‌ പ്രസിഡണ്ട്    ആണ്  .പവിത്രന്‍ തീക്കുനിയുടെ പ്രസംഗം ഹൃസ്വമെങ്കിലും ഹൃദയസ്പര്‍ശിയായിരുന്നു.സരോജിനി ടീച്ചര്‍ ധന്യയുടെ സ്ക്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ അനുസ്മരിച്ചു.
  ശ്രീ മനോരാജ്,ശ്രീമതി ഇന്ദ്രസേന എന്നിവര്‍ ധന്യയുടെ കവിതകള്‍ സദസ്സര്‍ക്ക് പരിചയപ്പെടുത്തി.
ശ്രീ സി.കെ റജി, ശ്രീകുമാര്‍ സര്‍ ,ലീല എം ചന്ദ്രന്‍ ,ശ്രീ ചക്രവര്‍ത്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രീ മഹേന്ദ്രമണി സ്വാഗതവും കുമാരി ധന്യ നന്ദിയും പറഞ്ഞു.
ജുബിന്‍ എടത്വ ,സ്വാതി,സജ്ന തുടങ്ങിയ  ഓര്‍ക്കുട്ട് ,ബ്ലോഗ്‌ ,കമ്മ്യുനിട്ടി  അംഗങ്ങള്‍  സദസ്സിനെ സമ്പന്നമാക്കി.പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു.ഉച്ചയോടെ ചടങ്ങ് സമാപിച്ചു.








1 അഭിപ്രായം: