അനുയായികള്‍

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

പുസ്തക പ്രകാശന റിപ്പോര്‍ട്ട്‌

പ്രിയപ്പെട്ടവരെ,
 സീയെല്ലെസ്  ബുക്സ് തളിപ്പറമ്പ്  പ്രസിദ്ധീകരിച്ച ശ്രീ    ഷാജി  നായരമ്പലത്തിന്റെ  വൈജയന്തി  എന്നാ  കവിതാ  സമാഹാരത്തിന്റെ പ്രകാശനവും ഏറ്റു വാങ്ങലും , മഹാകവി വൈലോപ്പിള്ളിയുടെ ജന്മ ശതാബ്ദി ആഘോഷം നടന്ന  ഇടപ്പിള്ളി ചങ്ങമ്പുഴ പാ‍ര്‍ക്കിലെ  പ്രൌഢ ഗംഭീരമായ വേദി യില്‍ വച്ച്  പ്രശസ്തകവികളായ   ശ്രീ എന്‍ കെ ദേശം , ശ്രീ  എസ് രമേശന്‍ എന്നിവര്‍ യഥാക്രമം   നിര്‍വഹിച്ചു  വൈകീട്ടു 6 മണിക്ക് വൈജയന്തിയുടെ പ്രകാശന ത്തോടെയാണ് ആഘോഷങ്ങള്‍  ആരംഭിച്ചത് .
ശ്രീമതി സരസമ്മ റ്റീച്ചര്‍ വൈജയന്തിയിലെ “എന്റെ വിത “ എന്ന കവിത മനോഹരമായി ആലപിച്ചു
വലിയ ഒരു സദസ് സന്നിഹിതരായിരുന്നു.ഓര്‍ക്കുട്ടില്‍ നിന്നു കുട്ടേട്ടന്‍, ബാലേന്ദു സാര്‍, എസ്സാര്‍ തുടങ്ങിയവരുടെ സാന്നിധ്യം  ചടങ്ങിനു മോടി  കൂട്ടി.
ഈ പുസ്തകപ്രകാശനത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഷാജിയോടൊപ്പം   നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഏവരുടെയും അനുഗ്രഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് ,
സ്നേഹപൂര്‍വ്വം ,
പ്രസാധകര്‍,
സീയെല്ലെസ്സ് ബുക്സ് ,
തളിപ്പറമ്പ്

3 അഭിപ്രായങ്ങൾ: