അനുയായികള്‍

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

വൈജയന്തി

സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ്
പ്രസിദ്ധീകരിക്കുന്നശ്രീ. ഷാജി നായരമ്പലത്തിന്റെ കവിതാസമാഹാരം

വൈജയന്തി

പ്രകാശിതമാകുന്നു.

സ്ഥലം : ഇടപ്പിള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
( ചങ്ങമ്പുഴ പാര്‍ക്ക് )
വേദി : വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം
തീയതി : 12 - 09 - 2010
സമയം : വൈകുന്നേരം അഞ്ചു മണി
വീവിധ കലാ സാഹിത്യ പരിപാടികള്‍ വൈലോപ്പിള്ളി അനുസ്മരണമായി
അന്നവിടെ നടക്കുന്നുണ്ട്.
അതിനിടയില്‍ നടക്കുന്ന തികച്ചും ലളിതമായ ഒരു ചടങ്ങാവും പുസ്തകപ്രകാശനം .
കവി ശ്രീ എന്‍. കെ. ദേശം പ്രകാശനം നിര്‍വഹിക്കും .
ശ്രീമതി സരസമ്മ ടീച്ചര്‍ പുസ്തകം സ്വീകരിക്കും
തുടര്‍ന്നു വൈജയന്തിയിലെ ഒരു കവിത ടീച്ചര്‍ ആലപിക്കുകയും ചെയ്യും
ഇത്രയുമാണ് പ്രകാശനചടങ്ങ്


വൈലോപ്പിള്ളി അനുസ്മരണ ഭാഗമായി
പ്രമുഖ സാഹിത്യകാരന്മാര്‍ അവിടെ സന്നിഹിതരാകുന്നുണ്ട്.
കവിയരങ്ങ്, ചൊല്ലിയ കവിതകളെക്കുറിച്ചുള്ള അഭിപ്രായപ്രകടനം
വൈലോപ്പിള്ളിക്കവിതകളുടെ ആലാ‍പനം തുടങ്ങിയവയാണ് പരിപാടികളില്‍ ചിലത്.

പുസ്തകപ്രകാശനത്തിനു എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യവും
അനുഗ്രഹവും ഷാജി നായരമ്പലം
ആഗ്രഹിക്കുന്നു;ഞങ്ങളും .
ക്ഷണിക്കുന്നു.
സ്നേഹപൂര്‍വ്വം,


പ്രസാധകര്‍
5 അഭിപ്രായങ്ങൾ: