അനുയായികള്‍

2011 ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഞാനെത്ര ഭാഗ്യവാന്‍...!!

ഞാനെത്ര ഭാഗ്യവാന്‍...!!
***********************

വേദനകളുടെ

വിളനിലമായിരുന്നു
എന്റെ ഭൂതകാലം
ഒരിറ്റു സ്വാന്തനം  ...
അതെന്റെ
പ്രതീക്ഷയായിരുന്നു,
ആവേശമായിരുന്നു.
പക്ഷെ
പൂവണിയുമെന്ന വിശ്വാസം
എനിക്കുണ്ടായിരുന്നില്ല.
എങ്കിലും..
 ഞാന്‍ അതിനെ 
താലോലിച്ചു .
ഉള്ളിന്റെ ഉള്ളില്‍....
ആരോരുമറിയാതെ...
ഒടുവില്‍ നീ വന്നു
ഉദയ താരകം പോല്‍  ....
അരുണ പ്രഭാ  പൂരിതയായ്
എന്റെ മനസ്സ് 

ഒരു താമരപ്പൂവായി വിടര്‍ന്നു 
ആഹ്ലാദോന്മത്തനായ് 
ഞാന്‍ പാടി...
ഹാ...ഞാനെത്ര ഭാഗ്യവാന്‍

2011 ജനുവരി 13, വ്യാഴാഴ്‌ച

വൃഥാ സ്വപ്നങ്ങള്‍

പുതിയൊരു സൌധം 
പടുത്തുയര്ത്താനായിരുന്നു 
ഞാന്‍ ശ്രമിച്ചത് 
അതിനായി 
മനസ്സിന്റെ വാതായനങ്ങളില്‍ 
കാലങ്ങളായി വളര്‍ന്ന
കനത്ത ചിലന്തി വല 
ഞാന്‍ അറുത്തെടുത്തു. 
ചിതറിത്തെറിച്ച  സ്വപ്നച്ചില്ലുകള്‍ 
ഞാന്‍ പെറുക്കിക്കൂട്ടി.
എല്ലാം ,പക്ഷെ 
വൃഥാവിലെന്നു  വിശ്വസിക്കാന്‍ 
എനിക്ക് 
കഴിഞ്ഞില്ല.
ഒരിക്കലും

2010 ഡിസംബർ 7, ചൊവ്വാഴ്ച

തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സ് അറിയിപ്പ്

തളിപ്പറമ്പ്  സീയെല്ലെസ്സ് ബുക്സിന്റെ പുതിയ രണ്ടു പുസ്തകങ്ങള്‍ പ്രകാശനത്തിന് ഒരുങ്ങിക്കഴിഞ്ഞവിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.
 വര്‍ക്കല ശ്രീകുമാറിന്റെ  അര്‍ദ്ധനിമീലിതം (കഥകള്‍) 
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍  വച്ച് 2010 ഡിസംബര്‍ 19 നു നടക്കുന്ന  ശ്രുതിലയം കമ്മ്യുനിടിയുടെ വാര്‍ഷികാഘോഷ വേളയില്‍ ശ്രീ മധു നായര്‍ ന്യൂയോര്‍ക്ക്‌   പുസ്തകം പ്രകാശനം ചെയ്യുന്നു.

ബാബു മാത്യു മുംബൈയുടെ  കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍  (കവിതകള്‍)
2011 ജനുവരിയില്‍  മുംബൈയില്‍ വച്ച് പ്രകാശനം  നടക്കും (തിയതി പിന്നീട് അറിയിക്കും )

എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം
പ്രസാധകര്‍

 

2010 നവംബർ 30, ചൊവ്വാഴ്ച

നിരാശ

നിരാശ 

ഉണ്ണിമാങ്ങകള്‍ ഞെട്ടറ്റു വീണ ഇടവഴികളില്‍ ,
രാത്രിയുടെ ഇരുട്ട് പതയുന്ന നദിക്കരയില്‍ 
എന്റെ ദിനരാത്രങ്ങള്‍ 
എനിക്കെന്നോ നഷ്ടപ്പെട്ടു.
ചിങ്ങക്കാറ്റില്‍  
ഇടറി വീണ 
കരിയിലകളായി 
മോഹങ്ങള്‍ മനസ്സില്‍ 
കുന്നുകൂടിയപ്പോഴും 
ആകാശത്തിലും 
ആകാശ നീലിമ ഇളകിപ്പരന്ന
ജല ബിന്ദുക്കളിലും  
അനു നിമിഷം കണ്ടിരുന്നത് 
നിന്റെ മുഖം മാത്രം .
പക്ഷെ നീ ഒന്നും അറിഞ്ഞില്ല .
ഒന്നും...
ഒന്നും...

2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

പ്രതീക്ഷ



വരും
എന്നെങ്കിലും
നീ വരും.
വരാതിരിക്കാന്‍
നിനക്ക് ആവില്ല.
എന്നില്‍  നിത്യം ജ്വലിച്ച
പ്രതീക്ഷ.
നിന്നെക്കുറിച്ചുള്ള 
സ്വപ്നങ്ങളുടെ
ദുരൂഹതയിലും
എന്റെ വഴിത്താരകളില്‍
മയങ്ങി വീണ
ഭൂതകാലത്തിന്റെ 
നിശ്ചലതയിലും
കടിഞ്ഞാണ്‍
അറ്റ അശ്വത്തിന്റെ
വേഗതയോടെ
ഒരു ശോകഗാനത്തിന്റെ
വികാര സാന്ദ്രമായ  
താളാത്മകതയോടെ 
ഞാന്‍  നിന്നെ
തേടുകയായിരുന്നു.
അതെ    ....ഇപ്പോഴും .
വരാതിരിക്കാന്‍
നിനക്കാവില്ല.....
വരും,
വരും.

2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

പുസ്തക അവലോകനം




തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍
ബ്ലോഗില്‍ നിന്നും അല്ലാതെയും തെരഞ്ഞെടുക്കപ്പെട്ട
സ്വദേശികളും പ്രവാസികളുമായ എഴുത്തുകാരുടെ
48 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ദലമര്‍മ്മരങ്ങള്‍,
21 കഥകള്‍ അടങ്ങിയ സാക്ഷ്യ പത്രങ്ങള്‍ ,
ശ്രീ ഷാജി നായരമ്പലത്തിന്റെ
35 കവിതകളുടെ സമാഹാരം വൈജയന്തി.

ദലമര്‍മ്മരങ്ങള്‍.
പേജ് 100         വില 70   രൂപ  


പ്രതികൂല സാഹചര്യങ്ങളെയും നാവില്‍ പടര്‍ന്ന അര്‍ബുദ ത്തെയും കവിതയുടെ വഴിയിലൂടെ അതിജീവിക്കാന്‍ ശ്രമിച്ചിട്ടും
വിധിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്ന ബ്ലോഗ്‌,കമ്മ്യുനിടി എന്നിവയിലെ നിത്യ സാന്നിദ്ധ്യമായി
എല്ലാവരുടെയും സ്നേഹപാത്രമായിരു
ന്ന കൊച്ചുകവയിത്രി
രമ്യ ആന്റണിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദലമര്മ്മരങ്ങള്‍
കവിതയുടെ ചൈതന്യഭൂപടം എന്നാണ് അവതാരികയില്‍
ശ്രീ പി.കെ ഗോപി വിശദീകരിച്ചിട്ടുള്ളത്
.




സാക്ഷ്യ പത്രങ്ങള്‍


പേജ് 100         വില 70   രൂ

ചെറുകഥകളുടെ തനതു ശൈലി
കൈവിടാതെ,ആശാവഹമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള സാക്ഷ്യപത്രത്തിലെ കഥകള്‍ കഥാരാമത്തിലെ വര്‍ണ്ണ പുഷ്പങ്ങള്‍ ആയി
ശ്രീ ബാബു മാത്യു മുംബൈയുടെ
വിശകലനം സാക്ഷ്യപ്പെടുത്തുന്നു.





                                              പേജ് 92       വില 60 രൂപ    

വൈജയന്തി
വൃത്ത നിബദ്ധമായ 35കവിതകളാണ് ഷാജി നായരമ്പലത്തിന്റെ വൈജയന്തിയിലുള്ളത്.
മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മലയാള കവിതക്ക് ഒരു പുനര്‍ജനി
താളവും ഈണവുമുള്ള കവിതകള്‍ അന്യം നിന്നു പോകാതെ      
പുതുതലമുറക്ക്
 അവയോട് ആഭിമുഖ്യമുണ്ടാക്കുവാന്‍ 
തികച്ചും യോഗ്യമാണ് ഷാജിയുടെ കവിതകള്‍.
ശ്രീ എന്‍ കെ ദേശമാണു വൈജയന്തിക്കു അവതാരിക എഴുതിയിരിക്കുന്നത്


ദല മര്മ്മരങ്ങളിലും സാക്ഷ്യപത്രങ്ങളിലും
വൈജയന്തിയിലും 

വിഭിന്നങ്ങളായ ചിന്തകളും രചനാരീതികളും ആണുള്ളത്.
വായനക്കാരന്റെ മനസ്സിനെ തൊട്ടുണര്ത്താന്‍ പര്യാപ്തമാണ് അവ.






വാങ്ങുക വായിക്കുക പ്രോത്സാഹിപ്പിക്കുക.
ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പുസ്തക അവലോകനം .

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ പ്രസിദ്ധീകരിച്ച 
ആദ്യത്തെ ബ്ലോഗ്‌കൃതി.






ശ്രീ പി.വി.വിവേക് ,ശ്രീ സനില്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന  
കവിതകള്‍ കമ്മ്യൂനിറ്റിയില്‍   നിന്നും തെരഞ്ഞെടുക്കപ്പെട്ട 
44 കവികളുടെ
67 കവിതകളാണ് 
 ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമൂഹത്തിലെ  വിവിധ  വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഈ കവികള്‍ 
കവിതകളിലൂടെ തങ്ങളുടെപ്രതിഭ തെളിയിക്കുന്നുണ്ട് ഈ കൃതിയില്‍.
 വായനാ തല്‍പരരായ  ഏവര്‍ക്കും തീര്‍ച്ചയായും ഇത് ഒരു മുതല്‍ ക്കൂട്ടാണ്.
  പേജ് 100 ,വില 60 രൂപ.

വാങ്ങുക,വായിക്കുക, പ്രോത്സാഹിപ്പിക്കുക.